സ്‌കൂൾ തുറക്കൽ: വിദ്യാഭ്യാസ വകുപ്പ്‌ അറിഞ്ഞിട്ടില്ലെന്ന പ്രചരണം തെറ്റ്‌; വിപുലമായ പദ്ധതി നടപ്പാക്കുമെന്ന്‌ മന്ത്രി



തിരുവനന്തപുരം > സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട്‌ ഒരുക്കങ്ങള്‍ ആരംഭിച്ചതായി  മന്ത്രി വി ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾക്ക്‌ അടിസ്ഥാനമില്ല. വിദ്യാഭ്യാസ വകുപ്പ്‌ അറിഞ്ഞില്ലെന്നത്‌ ചില മാധ്യമങ്ങളുടെ വ്യാജപ്രചരണമാണ്‌. വകുപ്പുമായി ചര്‍ച്ച ചെയ്‌താണ് തീരുമാനമെടുത്തത്. ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ക്ലാസുകളിലും മാസ്‌ക് നിര്‍ബന്ധമാക്കും. ബസ് ഉൾപ്പടെ അണുവിമുക്തമാക്കും. ബസില്ലാത്ത സ്‌കൂളുകൾക്ക്‌ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. സമാന്തരമായി ഓൺലൈൻ ക്ലാസുകളും നടക്കും. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദുരീകരിക്കുമെന്നും അധ്യാപക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം ഉദ്യോ​ഗസ്ഥതല ചര്‍ച്ച നടത്തുമെന്ന് ‌മന്ത്രി അറിയിച്ചു. വിദ്യാഭ്യാസവകുപ്പും ആരോ​ഗ്യവകുപ്പും സംയുക്തമായി തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. Read on deshabhimani.com

Related News