നീതി ആയോഗിന്റെ ക്വാളിറ്റി ഇന്‍ഡക്‌സില്‍ കേരളം ഒന്നാമതാണ്; ഇടയ്‌ക്കൊക്കെ മുരളീധരന്‍ കേന്ദ്രത്തിന്റെ കണക്കുകള്‍ നോക്കണം: വി ശിവന്‍കുട്ടി



തിരുവനന്തപുരം> കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഇകഴ്ത്തുക വഴി ഫലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തേയും നീതി ആയോഗിനേയും തള്ളിപ്പറഞ്ഞിരിക്കുകയാണ് കേന്ദ്രമന്ത്രി വി മുരളീധരനെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാഷ്ട്രീയ അന്ധത ബാധിച്ച് പിറന്ന നാടിനെ കുറിച്ച് എന്തെങ്കിലും പറയുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പഠനങ്ങളും സൂചികകളും എങ്കിലും പഠിക്കുന്നത് നന്നായിരിക്കും. നീതി ആയോഗിന്റെ സ്‌കൂള്‍ എജുക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്‌സില്‍ കേരളം ഒന്നാമതാണ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കിയ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്‌സിലും കേരളം പ്രഥമ ശ്രേണിയിലാണ്.ഈ സൂചികകളുടെ ദേശീയ ശരാശരിയും വി മുരളീധരന്‍ പുകഴ്ത്തുന്ന ഉത്തര്‍പ്രദേശിന്റെ നിലയും ഇടയ്ക്ക് പരിശോധിക്കുന്നത് നന്നായിരിക്കും. ഇടയ്‌ക്കൊക്കെ കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ നോക്കൂ എന്നും ശിവന്‍കുട്ടി പരിഹസിച്ചു   Read on deshabhimani.com

Related News