സ്വപ്നകേസ്‌: മാധ്യമങ്ങളുടെ തലയിലിട്ട്‌ വി മുരളീധരൻ



തിരുവനന്തപുരം> സ്വപ്നയുടെ ആരോപണങ്ങളുടെ പേരിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കാൻ എത്തിയ കേന്ദ്ര മന്ത്രി വി മുരളീധരൻ ഒടുവിൽ എല്ലാം മാധ്യമങ്ങളുടെ തലയിലിട്ട്‌ തടിയൂരി. ലൈഫിൽ ഉടൻ സിബിഐ വരും, സ്വപ്നയുടെ ആരോപണത്തിൽ ഇ ഡി വീണ്ടും എത്തും. യുഎഇ എംബസി ജീവനക്കാർക്ക്‌ വിദേശകാര്യ വകുപ്പ്‌ അറിയാതെ എങ്ങിനെ ഡിപ്ലോമാറ്റിക്‌ ഐഡി കിട്ടിയെന്ന്‌ വിദേശ സഹമന്ത്രി കൂടിയായ മുരളീധരൻ ചോദിച്ചു. മൂന്ന്‌ ഏജൻസികൾ മാറി മാറി അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടാത്ത കഴമ്പില്ലാത്ത കേസല്ലേ ഇത്‌ ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോഴാണ്‌ ഉത്തരവാദിത്തം മാധ്യമങ്ങളുടെ തലയിലിട്ടത്‌. ‘‘ കഴമ്പില്ലാത്ത കേസ്‌ എന്തിനാണ്‌ നിങ്ങൾ മാധ്യമങ്ങൾ ഇത്ര കാലം ചർച്ച ചെയ്തത്‌ ? ഇതും കൊണ്ട്‌ പിന്നാലെ വന്നത്‌ ? ’’ എന്നായിരുന്നു ചോദ്യം. സ്വപ്നയുടെ ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‌ വിശ്വാസമില്ലാതെ വരാൻ കാരണം പുനർജനി കേസിൽ നടക്കുന്ന വിജിലൻസ്‌ അന്വേഷണമാണെന്ന്‌ മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News