ഓണവുമായി മഹാബലിയുടെ ബന്ധം മനസ്സിലായിട്ടില്ല ; മഹാബലി മധ്യപ്രദേശുകാരനെന്ന്‌ വി മുരളീധരൻ



തിരുവനന്തപുരം ഓണത്തെയും മലയാളിയെയും അപമാനിച്ച്‌ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണവുമായി മഹാബലിയുടെ ബന്ധം മനസ്സിലായിട്ടില്ലെന്നും മഹാബലി മധ്യപ്രദേശിലാണ്‌ ജീവിച്ചിരുന്നതെന്നും മുരളീധരൻ പറഞ്ഞു. ദുബായിൽ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ഓണാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. മൂന്നും നാലും നൂറ്റാണ്ടിൽ ഓണം ആഘോഷിക്കുന്നതിന്‌ ചരിത്രരേഖകൾ തെളിവായിട്ടുണ്ട്‌. എന്നാൽ, മധ്യപ്രദേശിൽ ഭരണം നടത്തിയിരുന്ന രാജാവ്‌ ഈ ആഘോഷവുമായി ബന്ധപ്പെടുന്നത്‌ എങ്ങനെയെന്ന്‌ മനസ്സിലാകുന്നില്ല.  മഹാബലി കേരളം ഭരിച്ചിരുന്നുവെന്നത്‌ കെട്ടുകഥയാണ്‌. ഭാഗവതം എട്ടാം ഖണ്ഡത്തിൽ മഹാബലിയെക്കുറിച്ച്‌ പറയുന്നത്‌, അദ്ദേഹം നർമദാ നദിയുടെ തീരദേശം ഭരിച്ചിരുന്ന രാജാവ്‌ എന്നാണ്‌. അത്‌ ഇപ്പോൾ മധ്യപ്രദേശിലാണ്‌. മഹാബലിക്ക്‌ വാമനൻ മോക്ഷം നൽകുകയായിരുന്നു. മലയാളികൾ കെട്ടുകഥ ആഘോഷിക്കുകയാണ്‌–- വി മുരളീധരൻ  പറഞ്ഞു. ഓണം വാമനജയന്തിയാണെന്നാണ്‌  ആർഎസ്എസ് പ്രചരിപ്പിക്കുന്നത്‌. മുമ്പ്‌ ബിജെപി അധ്യക്ഷനായിരിക്കെ അമിത്‌ ഷാ വാമന ജയന്തി ആശംസ നേർന്നിരുന്നത്‌ വിവാദമായി. പിന്നീട്‌ അത്‌ അദ്ദേഹം തിരുത്തി. Read on deshabhimani.com

Related News