ഗവർണറുമായി ഒത്തുതീർപ്പായി: സതീശൻ



തിരുവനന്തപുരം > ഗവർണറുമായി മുഖ്യമന്ത്രി നടത്തിയ ഒത്തുതീർപ്പിന്റെ പ്രതിഫലനമായിരുന്നു നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതിനാൽ കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗം നയപ്രഖ്യാപനത്തിൽനിന്ന്‌ ഒഴിവാക്കി. യാഥാർത്ഥ്യത്തിന് വിരുദ്ധമായ കാര്യങ്ങളാണ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയത്. സാമ്പത്തിക സ്ഥിതി ഭദ്രം എന്നത് തെറ്റായ പ്രസ്‌താവനയാണ്. ദിശാബോധം സർക്കാരിന് ഉണ്ടെന്ന് തോന്നുന്ന ഒന്നും നയപ്രഖ്യാപനത്തിലുണ്ടായില്ല. കേന്ദ്രാനുമതികൾ ലഭിച്ചാലും കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ യുഡിഎഫ് അനുവദിക്കില്ല. പിഎഫ്ഐ ജപ്തിയുടെ മറവിൽ നിരപരാധികളായ ആളുകളുടെ സ്വത്ത് കണ്ടുകെട്ടുന്നു. ഇക്കാര്യം യുഡിഎഫ് ഗൗരവമായി പരിശോധിക്കുകയാണെന്നും സതീശൻ പറഞ്ഞു. ഉപനേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി, മോൻസ്‌ ജോസഫ്‌, അനൂപ്‌ ജേക്കബ്‌ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News