അഞ്ചാം തീയതിയായിട്ടും മഴ പെയ്യുന്നില്ല; ആരും ചോദിക്കാത്തതെന്തെന്ന്‌ വി ഡി സതീശൻ



തിരുവനന്തപുരം > കേരളത്തിൽ മഴ പെയ്യാത്തത്‌ സംബന്ധിച്ച്‌ ആരും ചോദ്യം ചോദിക്കാത്തത്‌ എന്തുകൊണ്ടെന്ന വിചിത്ര ചോദ്യവുമായി പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കെ ഫോൺ ഉദ്‌ഘാടനം ബഹിഷ്‌കരിച്ചുകൊണ്ട്‌ തിരുവനന്തപുരത്ത്‌ നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ പരാമർശം. കോൺഗ്രസ്‌ പുനസംഘടന സംബന്ധിച്ചുള്ള ചോദ്യത്തിനാണ്‌ സതീശൻ കാലവർഷം വൈകുന്നതിനോട്‌ ഉപമിച്ച്‌ മറുപടി പറഞ്ഞത്‌. "ഇന്നിപ്പോ അഞ്ചാം തീയ്യതിയായി, ജൂൺ അഞ്ചാം തീയ്യതിയായി. സാധാരണ നമ്മളൊക്കെ പഠിക്കുമ്പോ ഒന്നാം തീയ്യതി മഴ പെയ്യുന്നതാണ്. നാലാം തീയ്യതി മഴ പെയ്യുമെന്നുള്ള കാലാവസ്ഥ നിരീക്ഷണം വന്നു. അഞ്ചാം തീയ്യതിയായിട്ടും മഴ പെയ്യുന്നില്ല. അതെന്താ ചോദിക്കാത്തത്‌..' - എന്നായിരുന്നു സതീശൻ ചോദിച്ചത്‌. കെ ഫോൺ പദ്ധതിക്കായി ഉപയോഗിച്ചിരിക്കുന്നത്‌ ഗുണമേന്മയില്ലാത്ത ചൈനീസ്‌ കേബിളുകളാണെന്നും നിബന്ധനകൾ ലംഘിച്ചുവെന്നുമാണ്‌ പ്രതിപക്ഷ നേതാവിന്റെ പുതിയ ആരോപണം. കെ ഫോണിലും എഐ ക്യാമറയിലും നിയമനടപടി സ്വീകരിക്കുമെന്നും രേഖകൾ സ്വീകരിച്ചുവരികയാണെന്നും സതീശൻ പറഞ്ഞു. Read on deshabhimani.com

Related News