"എനിക്കെതിരെ പടയൊരുക്കം എന്ന വാർത്തകൊടുത്തത്‌ കോൺഗ്രസിലെ നേതാക്കൾ തന്നെ': വി ഡി സതീശൻ



കൊച്ചി > കോൺഗ്രസിൽ ഇപ്പോൾ ഗ്രൂപ്പ്‌ യോഗങ്ങൾ അപൂർവമായതുകൊണ്ടാണ്‌ വാർത്തയാകുന്നതെന്നും പണ്ടത്തെ അത്ര ഗ്രൂപ്പ്‌ യോഗങ്ങൾ ആയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. ഗ്രൂപ്പ്‌ ആവാം എന്നാൽ പാർടിക്ക്‌ മുകളിൽ ഗ്രൂപ്പ്‌ ആയാൽ അനുവദിക്കാനാവില്ലെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എനിക്കെതിരെ പടയൊരുക്കം എന്ന വാർത്തകൊടുത്തത്‌ കോൺഗ്രസിലെ നേതാക്കൾ തന്നെയാണ്‌. എന്നാൽ പുനർജനി വിജിലൻസ്‌ കേസ്‌ അന്വേഷണത്തിനു പിന്നിൽ അവരാണെന്നു വിശ്വസിക്കാൻ ഇഷ്‌ടപ്പെടുന്നില്ല –- സതീശനെതിരായ പടയൊരുക്കവുമായി അന്വേഷണത്തിനു ബന്ധമുണ്ടോ എന്ന വാർത്താലേഖകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. കോൺഗ്രസിൽ കൂടിയാലോചനയില്ലെന്നു എ, ഐ നേതാക്കൾ പറയുന്നത്‌ തന്നെക്കുറിച്ചാവില്ലെന്നും സതീശൻ പറഞ്ഞു. 180 ബ്ലോക്ക്‌ പ്രസിഡന്റുമാരുടെ ലിസ്‌റ്റിൽ എല്ലാവരും ചേർന്ന്‌ ഒറ്റപേരുപറഞ്ഞ 172പേരെയാണ്‌ ആദ്യം വച്ചതെന്നും കൂടിയാലോചനയില്ലെന്ന്‌ എന്തർഥത്തിലാണു പറഞ്ഞതെന്നു മനസ്സിലായില്ലെന്നും സതീശൻ പറഞ്ഞു. Read on deshabhimani.com

Related News