ഒരു മത്സ്യത്തൊഴിലാളിയുടെയും കണ്ണുനീര്‍ വീഴാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല; കാര്യങ്ങള്‍ മനസിലാക്കി സമരത്തില്‍ നിന്നും പിന്മാറണം: മന്ത്രി വി അബ്‌ദുഹിമാൻ



തിരുവനന്തപുരം > വിഴിഞ്ഞം പദ്ധതി ഒരു മന്ത്രിക്കും എംഎല്‍എക്കും വീട്ടില്‍ കൊണ്ടുപോകാന്‍ വേണ്ടിയല്ല എന്ന് മന്ത്രി വി അബ്‌ദുറഹിമാന്‍. സര്‍ക്കാരിന് താഴാവുന്നതിന് ഒരു പരിധിയുണ്ടെന്നും അബ്‌ദുറഹിമാന്‍ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം – സെമിനാറും വിദഗ്ധ സംഗമവും എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇത് സമരമല്ല, സമരത്തിന് പകരമുള്ള മറ്റെന്തോ ആണ്. ഒരു രാജ്യത്തിന് ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹം കുറ്റമായി കണക്കാക്കേണ്ടതാണ്. പ്രശ്‌നത്തെ പഠിച്ചു കൊണ്ടും പരിഹാര നിര്‍ദ്ദേശങ്ങളും ആയാണ് സര്‍ക്കാര്‍ മുന്നോട്ടു പോയിട്ടുള്ളത്. ഒരു മത്സ്യത്തൊഴിലാളിയുടെയും കണ്ണുനീര്‍ വീഴാന്‍ ഈ സര്‍ക്കാര്‍ അനുവദിക്കില്ല. അതില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക വേണ്ട. പോര്‍ട്ട് എന്തായാലും വരും. ദേശീയപാത വികസനം, എയര്‍പോര്‍ട്ടുകളുടെ വിപുലീകരണം, ഗെയില്‍ പെപ്പ് ലൈന്‍ ഉള്‍പ്പെടെ വികസന പ്രവൃത്തിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ഈ നാട് കണ്ടതാണ്. സന്തോഷത്തോടെ ജീവിക്കുന്ന നാടാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. കാര്യങ്ങള്‍ മനസിലാക്കി സമരത്തില്‍ നിന്നും പിന്മാറണം - മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News