ഉത്ര വധക്കേസ്‌: കുറ്റപത്രം രണ്ടുവിധം; പാമ്പിന്റെ പോസ്റ്റ്‌മോർട്ടം വിവരങ്ങൾ കൈമാറി



കൊല്ലം > ഉത്ര വധക്കേസിൽ പാമ്പിന്റെ പോസ്റ്റ്‌മോർട്ടം സംബന്ധിച്ച്‌ ഫോറൻസിക്‌‌ മേധാവി ശശികല ക്രൈംബ്രാഞ്ച്‌ അന്വേഷകസംഘത്തിന്‌ വിവരങ്ങൾ  കൈമാറി. ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ അശോകന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്‌ എത്തിയാണ്‌ വിവരം  ശേഖരിച്ചത്‌‌.    കുറ്റപത്രം സമർപ്പിക്കുന്നതിന്‌ ഉത്രയെ കടിപ്പിച്ച പാമ്പിന്റെയും മറ്റും‌  ശാസ്‌ത്രീയ പരിശോധന വിവരങ്ങൾ അന്വേഷകസംഘത്തിന്‌  അനിവാര്യമാണ്‌. ഏറെയും ശാസ്‌ത്രീയ തെളിവുകളാണ്‌ കേസിന്‌ പിൻബലം.  സൂരജ്‌ മൂർഖനെക്കൊണ്ട്‌ ‌ ഉത്രയെ കടിപ്പിച്ചതു‌ സംബന്ധിച്ച്‌ നാലംഗ സമിതിയുടെ റിപ്പോർട്ട്‌ പ്രധാനമാണ്‌. റിപ്പോർട്ട്‌ വൈകാതെ അന്വേഷകസംഘത്തിനു‌ ലഭിക്കും.    കുറ്റപത്രം രണ്ടുവിധം   കൊലപാതകം, ഗാർഹിക പീഡനം എന്നിങ്ങനെയാകും  പുനലൂർ മജിസ്‌ട്രേട്ട്‌‌ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക എന്നാണ്‌ സൂചന. കൊലപാതകക്കേസിൽ സൂരജ്‌ മാത്രമാവും പ്രതി. പാമ്പുപിടിത്തക്കാരൻ സുരേഷ്‌ മാപ്പുസാക്ഷിയാകും.   ഗാർഹിക പീഡനക്കേ സിൽ സൂരജിന്റെ അച്ഛൻ സുരേന്ദ്രപ്പണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാകും പ്രതികളെന്നാണ്‌ സൂചന. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ്‌ ക്രൈംബ്രാഞ്ച്‌. Read on deshabhimani.com

Related News