തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചത് പാവങ്ങളോടുള്ള സർജിക്കൽ സ്‌ട്രൈ‌‌ക്ക്: മന്ത്രി എം ബി രാജേഷ്



തിരുവനന്തപുരം> തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കേന്ദ്ര ബഡ്‌ജറ്റിൽ കുത്തനെ വെട്ടിക്കുറച്ചത് പാവങ്ങൾക്ക് നേരെയുള്ള സർജിക്കൽ സ്‌ട്രൈക്കാണെന്ന്  മന്ത്രി എം ബി രാജേഷ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ അത്രയും തൊഴിലാളികൾക്ക് 100 ദിവസം തൊഴിൽ നൽകണമെങ്കിൽ ചുരുങ്ങിയത് 2.72 ലക്ഷം കോടി രൂപയെങ്കിലും വകയിരുത്തം. എന്നാൽ ആവശ്യമുള്ളതിന്റെ നാലിലൊന്നിൽ താഴെയായി വിഹിതം കേന്ദ്രസർക്കാർ വെട്ടിച്ചുരുക്കി. അറുപതിനായിരം കോടി രൂപ മാത്രമാണ് വകയിരുത്തിയത്. കഴിഞ്ഞ കുറേ വർഷങ്ങളായി അനാവശ്യ നിയന്ത്രണങ്ങളിലൂടെ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ മോദിസർക്കാർ ശ്രമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News