മലക്കംമറിഞ്ഞ് വി ഡി സതീശൻ; എൽഡിഎഫ് സ്ഥാനാർത്ഥി സഭയുടെ നോമിനിയെന്ന് പറഞ്ഞിട്ടില്ലെന്ന്



കൊച്ചി> തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‌എൽഡിഎഫ് സ്ഥാനാർത്ഥി സഭയുടെ നോമിനിയെന്ന ആരോപണം വിവാദമായതോടെയാണ് വി ഡി സതീശന്റെ മലക്കംമറിച്ചിൽ. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് സഭയെ വലിച്ചിഴച്ചത് സിപിഐ എമ്മും മന്ത്രി പി രാജീവുമാണെന്നാണ് വി ഡി സതീശന്റെ പുതിയവാദം. അതേസമയം കോൺഗ്രസിനുള്ളിൽ  അശയക്കുഴപ്പമില്ലെന്നും രമേശ് ചെന്നിത്തലയും താനും പറഞ്ഞത് ഒരേ കാര്യമാണെന്നും സതീശൻ കൂട്ടിച്ചേർത്തു. Read on deshabhimani.com

Related News