'വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ എന്റെ നാട്ടിലേക്ക് വരണ്ട': സി ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫിനെ പുറത്താക്കി യുഎഇ രാജകുമാരി



യുഎഇ> സി ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിയെ അബുദാബിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂട്ടായ്മയുടെ ചടങ്ങില്‍ ക്ഷണിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി യുഎഇ രാജകുമാരി ഹിന്ദു ഫൈസല്‍ അല്‍ ഖാസിം. ശാന്തമായ എന്റെ നാട്ടിലേക്ക്  എന്തിനാണ് ഈ അസഹിഷ്ണുവിനെ കൊണ്ടുവരുന്നത് എന്നാണ് ട്വിറ്ററിലൂടെ അവര്‍ പ്രതികരിച്ചത്. വാര്‍ത്തകളിലൂടെ വിവാദം സൃഷ്ടിച്ച സുധീര്‍ ചൗധരിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതായി സംഘാടകര്‍ പ്രസിദ്ധീകരിച്ച കത്തിന്റെ പകര്‍പ്പും ഇവര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു. വ്യാജവാര്‍ത്തകള്‍, ഇസ്ലാമോ ഫോബിയ, വര്‍ഗീയ വിദ്വേഷം, വ്യാജരേഖാ നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങളില്‍ ആരോപണ വിധേയനായ വ്യക്തിയാണ് ചൗധരി.   Read on deshabhimani.com

Related News