യു കുഞ്ഞിരാമൻ അനുസ്‌മരണം



കണ്ണൂർ > സിപിഐ എം ജില്ലാ സെക്രട്ടറിയും കർഷക സംഘം നേതാവുമായ യു കുഞ്ഞിരാമന്റെ 29ാമത് ചരമദിനം സമുചിതമായി ആചരിച്ചു. നേതാക്കളും പ്രവർത്തകരും രാവിലെ ഏഴിന് പ്രകടനമായെത്തി കൈ നാട്ടിയിലെ വീട്ടുവളപ്പിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാ സെക്രട്ടറി പി മോഹനൻ പുഷ്പചക്രം അർപ്പിച്ചു. ഏരിയാ സെക്രട്ടറി ടി പി ബിനീഷ് അധ്യക്ഷനായി. മധു കുറുപ്പത്ത് സംസാരിച്ചു. Read on deshabhimani.com

Related News