പാവയ്ക്കുളളില്‍ എംഡിഎംഎ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

പിടിയിലായ യുവമോർച്ച നേതാവ്‌ പി എസ്‌ പവീഷ്‌ 
എബിവിപി റാലിയിൽ (ഫയൽചിത്രം)


ഇരിങ്ങാലക്കുട ബംഗളൂരുവിൽനിന്ന്‌ എംഡിഎംഎ മയക്കുമരുന്ന്‌ ഗുളികകൾ പാവയിൽ നിറച്ച് കൊറിയർവഴി  തൃശൂരിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ യുവമോർച്ച നേതാവും സംഘവും പിടിയിൽ. യുവമോർച്ച  ഇരിങ്ങാലക്കുട മുൻമണ്ഡലം പ്രസിഡന്റ്  കിഴുത്താണി സ്വദേശി പി എസ് പവീഷും (പവീഷ്  പൊറ്റെക്കാട്ട്) കൂട്ടാളികളുമാണ്‌ വൈറ്റ് ഫീൽ‍ഡ് പൊലീസിന്റെ പിടിയിലായത്. കൊറിയർ കയറ്റിപ്പോകുന്നതിനുമുമ്പ്‌ നടത്തിയ സ്‌കാനിങ്ങിലാണ്‌ 88 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന്‌ വൈറ്റ് ഫീൽഡിലെ ഫ്ലാറ്റിൽനിന്ന്‌ പവീഷിനേയും മലപ്പുറം സ്വദേശി അഭിജിത്തിനേയും മറ്റൊരു കൂട്ടാളിയേയും അറസ്റ്റ് ചെയ്തു. കാറളം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായിരുന്നു പവീഷ്. ബിജെപിയുടെ സാമൂഹിക മാധ്യമരംഗത്തെ പ്രധാനിയാണ്‌. മുഖപേജിൽ എബിവിപി സംസ്ഥാന സമ്മേളനപ്രകടനത്തിന്റെ മുൻനിരയ്‌ക്കൊപ്പംനിന്നുള്ള ചിത്രങ്ങളുണ്ട്‌. ബംഗളൂരുവിലെ മലയാളിവിദ്യാർഥികളെ കേന്ദ്രീകരിച്ച് പവീഷ് ലഹരിമരുന്ന് വിൽപ്പന നടത്താറുണ്ടെന്നാണ് സിറ്റി പൊലീസിന്‌ ലഭിച്ച വിവരം. കേരളത്തിലെ മയക്കുമരുന്നു ശൃംഖലയെക്കുറിച്ചും പൊലീസ്‌ അന്വേഷിക്കും. ഇരിങ്ങാലക്കുട, കാറളം, കിഴുത്താണി മേഖലകളിൽ വിദ്യാർഥികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പവീഷ് എന്നാണ്‌ സൂചന. Read on deshabhimani.com

Related News