ഇരിട്ടിയില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

മയക്കുമരുന്നുമായി ഇരിട്ടിയില്‍ പിടിയിലായ ജസീറ്റും ഷമീറും


ഇരിട്ടി> ഇരിട്ടിയില്‍ പത്ത് ലക്ഷം രൂപവിലവരുന്ന എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. ഉളിയില്‍ സ്വദേശികളായ പി കെ ഷമീര്‍ (39), എസ് എം ജസീര്‍ (40) എന്നിവരാണ് 300 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. കണ്ണൂര്‍ റൂറല്‍ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി പൊലീസും ചേര്‍ന്ന് കൂട്ടുപുഴ പാലത്തിന് സമീപത്തു നടത്തിയ വാഹനപരിശോധനയ്‌ക്കിടെയാണ് ഇരുവരും പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കെഎല്‍ 58 ടി 1234 നമ്പര്‍ കാറും പിടിച്ചെടുത്തിട്ടുണ്ട്.   Read on deshabhimani.com

Related News