അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് യുവാക്കൾ മുങ്ങി മരിച്ചു



കൈപ്പട്ടൂർ> കൈപ്പട്ടൂർ പരുമല കുരിശടിക്ക് സമീപം അച്ചൻകോവിലാറ്റിലെ കോയിക്കൽ കടവിൽ കുളിക്കാനിറങ്ങിയ രണ്ട്‌ യുവാക്കൾ മുങ്ങി മരിച്ചു. കൈപ്പട്ടൂരിലെ കോയിക്കൽ കടവിൽ കരിയിലേത്ത്‌ വീട്ടിൽ വിശാഖ്‌ (20), ഏഴംകുളം മാങ്കൂട്ടത്തിൽ സുധീഷ്‌ (25) എന്നിവരാണ്‌ മുങ്ങിമരിച്ചത്‌. സുധീഷിന്റെ പിതൃസഹോദരിയുടെ മകൻ അരുണിനൊപ്പമാണ്‌ കുളിക്കാൻ പോയത്. അരുണിന്റെ ബഹളം കേട്ട് തൊട്ടടുത്ത കടവിൽ കുളിച്ചുകൊണ്ടിരുന്നയാൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുങ്ങി താഴുകയായിരുന്നു. ഇരുവരുടെയും മൃതദേഹം കണ്ടെടുത്തു. Read on deshabhimani.com

Related News