മാങ്ങാട്ട്പറമ്പും കരിന്തളത്തും കെസിസിപിയുടെ രണ്ട് പെട്രോൾ പമ്പുകൾകൂടി: മന്ത്രി പി രാജീവ്‌



കൊച്ചി > കണ്ണൂർ ജില്ലയിലെ മാങ്ങാട്ട്പറമ്പും കാസർഗോഡ് ജില്ലയിലെ കരിന്തളത്തും കെസിസിപി പുതിയ രണ്ട് പെട്രോൾ പമ്പുകൾ കൂടി ആരംഭിക്കുമെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌. ഇതിനായി കെസിസിപിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ ഭാരത് പെട്രോളിയം കോർപ്പറേഷനൻ ലിമിറ്റഡിന് ലീസിന് നൽകി. ഭാരത് പെട്രോളിയം കോർപ്പറേഷന്റെ പെട്രോൾ /ഡീസൽ തുടങ്ങിയവ കെസിസിപി ലിമിറ്റഡ് നേരിട്ട് വിൽപ്പന നടത്തുന്ന ഫ്യൂവൽ റീട്ടെയിൽ ഔട്ട് ലെറ്റുകൾ തുടങ്ങുവാനുള്ള പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്‌. പാപ്പിനിശ്ശേരിയിൽ ആരംഭിച്ച പെട്രോൾ പമ്പിന്റെ പ്രവർത്തനം വിജയകരമായി മുന്നോട്ടുപോകുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ കൈവശമുള്ള മറ്റു സ്ഥലങ്ങളിലും പമ്പുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കരിന്തളത്തും മാങ്ങാട്ട്പറമ്പിലും പുതിയ പമ്പുകൾ ആരംഭിക്കുന്നത്. മാങ്ങാട്ട്പറമ്പിലും കരിന്തളത്തും പമ്പ് സ്ഥാപിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. 2022 ജൂൺ മാസത്തോടുകൂടി ഈ പമ്പുകളുടെ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പി രാജീവ്‌ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ വ്യക്തമാക്കി. Read on deshabhimani.com

Related News