നിയമവിരുദ്ധ മത്സ്യബന്ധനം; രണ്ടു വള്ളങ്ങൾ പിടികൂടി



ബേപ്പൂർ > നിയമ വിരുദ്ധ മീൻപിടിത്ത ഉപകരണങ്ങളുമായി പുറപ്പെട്ട രണ്ടു ഫൈബർ വള്ളങ്ങൾ ബേപ്പൂർ തീരദേശ പോലീസ് പിടികൂടി. ആഴക്കടലിൽ കൃത്രിമ പാര് വിതറിയുള്ള മത്സ്യ ബന്ധനത്തിനായി നൂറുകണക്കിന് പ്ലാസ്റ്റിക് കുപ്പികൾ, തെങ്ങിൻ കുലച്ചിലുകൾ മണൽ ചാക്കുകൾ തുടങ്ങിയ കയറ്റി ബേപ്പൂരിൽ നിന്നും മീൻ പിടിത്തത്തിന് പുറപ്പെട്ട മദീന, മിലൻ എന്നീ രണ്ടു ഫൈബർ വള്ളങ്ങളാണ്  കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ എം സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ രാത്രികാല പാട്രോളിങിനിടെ ശനിയാഴ്ച പുലർച്ചെ 2.25ന് പിടിയിലായത്. Read on deshabhimani.com

Related News