തകഴിയിൽ ട്രക്ക് ഇടിച്ച് റെയിൽവേ ഹൈഗേജ് തകർന്നു

തകഴിയിൽ ട്രക്ക് ഇടിച്ചു കയറി തകർന്ന റയിൽവേ ഹൈഗേജ്


തകഴി > ട്രക്ക് ഇടിച്ച് തകഴി റെയിൽവേ ഹൈഗേജ് തകർന്നു. അമ്പലപ്പുഴ - തിരുവല്ല പാതയിൽ ഗതാഗതം നിലച്ചു. വെള്ളി പുലർച്ചെ 2.30ന് തിരുവല്ല ഭാഗത്തുനിന്ന് അമ്പലപ്പുഴയ്‌ക്ക്‌ പോയ കർണാടക രജിസ്ട്രേഷൻ ട്രക്കാണ്‌ ഇടിച്ചത്. ഹൈഗേജ് എപ്പോൾ വേണമെങ്കിലും അടർന്ന് വീഴാവുന്ന നിലയിലാണ്‌. ഇടിച്ചശേഷം നിർത്താതെ പോയ ട്രക്കിനെ പിന്തുടർന്ന ഹൈവേ പൊലീസ് അമ്പലപ്പുഴ ഭാഗത്തുനിന്ന്‌ വാഹനം കസ്‌റ്റഡിയിലെടുത്തു.   ഹൈഗേജിന്റെ പുനർനിർമാണത്തിന് ഒരുലക്ഷം രൂപ ചെലവാകും. സംസ്ഥാനപാതയിൽ ഗതാഗതം നിലച്ചിരിക്കുകയാണ്. ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന കെഎസ്ആർടിസി ബസ് തകഴി ഗവ. ആശുപത്രിക്ക് സമീപംവരെയും തിരുവല്ലയിൽനിന്ന് പുറപ്പെടുന്ന ബസ് തകഴി ക്ഷേത്ര ജങ്ഷൻവരെയും സർവീസ് നടത്തുന്നുണ്ട്. മറ്റ് വാഹനങ്ങൾ പൊലീസ്‌ നിയന്ത്രണത്തിൽ വഴിതിരിച്ച് വിട്ടു. ഹൈഗേജിന്റെ അറ്റകുറ്റപ്പണിക്ക് ശേഷമേ സംസ്ഥാനപാതയിൽ ഗതാഗതം പുനസ്ഥാപിക്കാനാകൂ. Read on deshabhimani.com

Related News