ഫണ്ട്‌ സമാഹരിച്ചു; ത്രിപുരയ്‌ക്കായി കൈകോർത്ത്‌ കേരളം



തിരുവനന്തപുരം > വർഗീയ ഭരണക്കാരുടെ  തേർവാഴ്‌ചയ്‌ക്കെതിരെ പൊരുതുന്ന ത്രിപുരയിലെ ജനങ്ങൾക്ക്‌ കേരളത്തിന്റെ സ്‌നേഹവായ്‌പ്‌.  നാടിന്റെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ സമരമുഖത്തുള്ളവരെ  സംരക്ഷിക്കാനും സഹായിക്കാനുമായി സിപിഐ എം നേതൃത്വത്തിൽ നടത്തിയ ഫണ്ട്‌ സമാഹരണത്തിൽ സംസ്ഥാനം ഒരേമനസ്സോടെ കൈകോർത്തു. ത്രിപുരയിലെ ബിജെപി സർക്കാരിന്റെ ഒത്താശയോടെ സംഘപരിവാർ പാവപ്പെട്ട ജനതയ്‌ക്കുമേൽ ക്രൂരമായ ആക്രമണങ്ങളാണ്‌ നടത്തുന്നത്‌. സിപിഐ എം ഓഫീസുകളും പാർടി പ്രവർത്തകരുടെ വീടുകളും മാധ്യമ ഓഫീസുകളുമെല്ലാം ആക്രമിക്കുകയും കൊള്ളയടിക്കുകയുമാണ്‌.  സ്ഥാപനങ്ങൾ തീയിട്ട്‌ നശിപ്പിച്ചു. നിഷ്ഠുരമായ ആക്രമണമാണ്‌ നടത്തുന്നത്‌. ഫണ്ട്‌ സമാഹരണത്തോട്‌ നാടാകെ ആവേശത്തോടെ  പ്രതികരിച്ചു. സംസ്ഥാനത്തെ 14 ജില്ലയിലെ 209 ഏരിയയിലും 2273 ലോക്കലിലും 34,179 ബ്രാഞ്ചിലും പ്രവർത്തകർ വീടുകളും കടകളും തൊഴിലിടങ്ങളും കയറിയിറങ്ങി ധനം സമാഹരിച്ചു.  സംസ്ഥാന, ജില്ലാ നേതാക്കൾ മുതൽ ബ്രാഞ്ച്‌തലംവരെയുള്ള പ്രവർത്തകരും അനുഭാവികളും പങ്കാളികളായി. വിവിധ സർവീസ്‌ സംഘടനകളും രംഗത്തിറങ്ങി. Read on deshabhimani.com

Related News