ഭൂരഹിതരായ എല്ലാ ആദിവാസികൾക്കും ഭൂമി നൽകണം



അടിമാലി> സംസ്ഥാനത്ത് ഭൂമിയില്ലാത്ത മുഴുവൻ ആദിവാസികൾക്കും ഭൂമിയും വീടും നൽകണമെന്ന് എകെഎസ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വീടിന് നിലവിൽ അനുവദിക്കുന്ന ആറുലക്ഷം രൂപയിൽനിന്ന് 10 ലക്ഷമായി വർധിപ്പിക്കണം. ഇപ്പോൾ വാസയോഗ്യമല്ലാത്ത വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി ഫണ്ട് അനുവദിക്കണം. വനത്തിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ ഭൂമിക്ക് പട്ടയം നൽകണമെന്നും വനാവകാശ പ്രകാരം കൈവശരേഖ ലഭിച്ച കുടുംബങ്ങൾക്കും പട്ടയം നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. Read on deshabhimani.com

Related News