തൃശൂരിൽ കല്യാണ ഓട്ടത്തിനിടെ ടെംപോ ട്രാവലർ കത്തി നശിച്ചു



കൊണ്ടാഴി> പാറമേൽപ്പടി താഴത്തേപ്പടിയിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടെ ടെംപോ ട്രാവലർ കത്തി നശിച്ചു. ഡ്രൈവർ ചേലക്കോട്  കരണംകുന്നത്ത് ഹരികൃഷ്ണൻ (26) ഇറങ്ങിയോടി. ലിതിന്റെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് കത്തിയത്.  ഞായറാഴ്ച പകൽ രണ്ടോടെടെയാണ് സംഭവം. വിവാഹ സംഘത്തെ  എടുക്കാൻ  പോയ ട്രാവലറാണ് കത്തിയത്. വണ്ടി ഓടുന്നതിനിടെ റേസായി ഉടൻ പുക ഉയരുകയും കത്തിപ്പിടിക്കുകയായിരുന്നു. സമീപമുള്ള വീട്ടുകാരും നാട്ടുകാരും ചേർന്ന് വെള്ളമൊഴിച്ചെങ്കിലും പൂർണമായും കത്തി. അപകടം നടന്നതിന് സമീപം നീരാഴിനട്ടാത്ത് സരസ്വതി അമ്മയുടെ വീടിന്റെ ജനൽച്ചില്ലുകളും മറ്റും തകർന്നു പൈപ്പുകളും തകരാറിലായി. ഷൊർണൂരിൽ നിന്നും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. പഴയന്നൂർ പൊലീസും സ്ഥലത്തെത്തി. Read on deshabhimani.com

Related News