ഐ ടി ജീവനക്കാര്‍ക്കായി സെലീനിയം ട്രെയിനിങ് പ്രോഗ്രാം



തിരുവനന്തപുരം> പ്രതിധ്വനി ടെക്‌നിക്കല്‍ ഫോറത്തിന്റെ നൂറ്റി ആറാമത് ട്രെയിനിങ് പ്രോഗ്രാം 2022  മെയ് 22 ഞായറാഴ്ച രാവിലെ 11 ന് ആരംഭിക്കും. 'സെലീനിയം കോമ്പ്രെഹെന്‍സീവ് ട്രെയിനിങ്' ബിനു ലക്ഷ്മി ജെ ആര്‍ (സെലീനിയം സ്‌പെഷ്യലിസ്‌റ്)  ആണ് കൈകാര്യം ചെയ്യുന്നത്. മാസത്തില്‍ രണ്ട് തവണ നടത്തുന്ന ട്രെയിനിങ് സെഷന്‍സ്, ഐ ടി ഇന്‍ഡസ്ട്രിയിലെ പ്രമുഖരായ ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട്‌സാണ് കൈകാര്യം ചെയ്തുവരുന്നത്. കേരളത്തിലെ മുപ്പതിനായിരത്തിലധികം ഐ ടി ജീവനക്കാര്‍  നേരിട്ട് സെഷന്‍സില്‍ പങ്കെടുക്കുകയും  അവരുടെ ടെക്‌നിക്കല്‍ സ്‌കില്‍ റിസ്‌കില്‍ / അപ്പ്‌സ്‌കില്‍ (Reskill/Upskill) ചെയ്യുകയും ചെയ്തു. ട്രെയിനിങ് പൂര്‍ണ്ണമായും സൗജന്യമാണ് രെജിസ്‌ട്രേഷന്‍ ലിങ്ക്:  tinyurl.com/2wfu9t8m പ്രതിധ്വനി ഫേസ്ബുക് പേജ് ലൈവ് വഴിയും നിങ്ങള്‍ക്ക് ട്രെയിനിങ്ങില്‍ പങ്കെടുക്കാവുന്നതാണ്.   m.facebook.com/TechnoparkPrathidhwani/ കൂടുതല്‍ വിവരണങ്ങള്‍ക്കു  - രജിത് വി പി  - 9947787841, രാഹുല്‍ ചന്ദ്രന്‍ - 9447699390   Read on deshabhimani.com

Related News