കോവിഡ്‌ നിയന്ത്രണങ്ങൾ : 8 ട്രെയിൻ റദ്ദാക്കി



കോവിഡ്‌ നിയന്ത്രണങ്ങളുടെ പേരിൽ റെയിൽവേ  എട്ട് ട്രെയിൻ റദ്ദാക്കി. 22 മുതൽ 27 വരെ 16366 നാഗർകോവിൽ–-കോട്ടയം, 06425 കൊല്ലം–-തിരുവനന്തപുരം അൺറിസർവ്‌ഡ്‌ എക്‌സ്‌പ്രസ്‌,  06431 കോട്ടയം–-കൊല്ലം  അൺറിസർവ്‌ഡ്‌ എക്‌സ്‌പ്രസ്‌,  06435 തിരുവനന്തപുരം–-നാഗർകോവിൽ അൺറിസർവ്‌ഡ്‌ എക്‌സ്‌പ്രസ്‌ എന്നീ നാല് ട്രെയിനുകളാണ് റദ്ദാക്കിയത്‌. 22 മുതല്‍ 30 വരെ പാലക്കാട് ഡിവിഷനില്‍ നിന്നുള്ള  16610 മംഗളൂരു–- കോഴിക്കോട്‌ എക്‌സ്‌പ്രസ്‌, 06481 കോഴിക്കോട്‌–-കണ്ണൂർ, 06469 കണ്ണൂർ–- ചെറുവത്തൂർ, 06491 ചെറുവത്തൂർ–- മംഗളൂരു എന്നീ അൺറിസർവ്‌ഡ്‌ എക്‌സ്‌പ്രസുകളും നിര്‍ത്തി. യാത്രക്കാർ കോവിഡ്‌ മാനദണ്ഡം പാലിക്കുന്നില്ലെന്നു പറഞ്ഞാണ്‌ നടപടി. പാലക്കാട്ട്‌ 30ഉം ഷൊർണൂരിൽ 18ഉം കോഴിക്കോട്ട്‌ 14ഉം റെയിൽവേ ജീവനക്കാർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. കോവിഡിന്റെ പേരിൽ ലോക്കോ പൈലറ്റുമാരുടെ നിയമനം നിർത്തിവച്ചതോടെ ഓടിക്കാൻ ആളില്ലാതെ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ട്രെയിൻ റദ്ദാക്കിയിരുന്നു. Read on deshabhimani.com

Related News