മേലെ ചൊവ്വയിൽ അണ്ടർപാസ്‌; കണ്ണൂരിന്‍റെ കുരുക്കഴിയും: മുഹമ്മദ്‌ റിയാസ്‌



കണ്ണൂർ>  മേലെ ചൊവ്വയിൽ അണ്ടർപാസ് വരുന്നതിനോടൊപ്പം സിറ്റി റോഡ്  ഇംപ്രൂവ്മെന്റ് പദ്ധതി കൂടി പൂർത്തിയാകുന്നതോടെ കണ്ണൂർ നഗരത്തിന്റെ ഗതാഗത കുരുക്ക് എന്ന ദീർഘകാലത്തെ പ്രശ്നം പരിഹരിക്കുവാൻ കഴിയുമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌. കണ്ണൂര്‍ നഗരത്തിന്‍റെ കുരുക്കഴിക്കുക എന്നത് കേരളത്തിന്റെ വികസന സ്വപ്നമാണ്. പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയേറ്റ ശേഷം 2021 ജൂണിൽ തന്നെ കണ്ണൂർ സന്ദർശിച്ചിരുന്നു. ജനങ്ങളുടെ പ്രധാന ആവശ്യമായ മേലെ ചൊവ്വ അണ്ടർ പാസിന്റെ പ്രവർത്തന പുരോഗതിയും  പരിശോധിച്ചിരുന്നു. തുടർന്ന് 2021 ഓഗസ്റ്റ് മാസത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിൽ അണ്ടർ പാസിന്റെ ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചു. മന്ത്രി  എം വി ഗോവിന്ദൻ , എംഎൽഎ മാരായ  കടന്നപ്പള്ളി രാമചന്ദ്രൻ,  കെ വി സുമേഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ മേലെ ചൊവ്വ അണ്ടര്‍പാസിന്‍റെ സ്ഥലമേറ്റെടുപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കി ടെണ്ടര്‍ നടപടികളിലേക്ക് കടക്കുകയാണെന്നും റിയാസ്‌ ഫേസ്‌ബുക്‌ പോസ്‌റ്റിൽ പറഞ്ഞു. Read on deshabhimani.com

Related News