തൊഴിൽസാധ്യത പ്രയോജനപ്പെടുത്തണം: മന്ത്രി എം ബി രാജേഷ്‌



കൊച്ചി മാലിന്യസംസ്‌കരണത്തെ വ്യവസായമായി കാണണമെന്ന്‌ തദ്ദേശഭരണമന്ത്രി എം ബി രാജേഷ്‌. ഗ്ലോബൽ എക്സ്പോയിൽ ഇന്നൊവേറ്റേഴ്സ് ആൻഡ്‌ യങ് എന്റർപ്രണേഴ്സ് മീറ്റിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി. ഈ മേഖലയിൽ തൊഴിലവസരം സൃഷ്ടിക്കാനുള്ള സാധ്യത ഉപയോഗപ്പെടുത്തണം. മാലിന്യപ്രശ്‌നത്തിന്‌ പരിഹാരം കാണാനും തൊഴിലും വരുമാനവും വർധിപ്പിക്കാൻ സഹായിക്കുന്ന സാമ്പത്തികപ്രവർത്തനമായി സംസ്‌കരണത്തെ മാറ്റാനുമാണ്‌ സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News