ടൂറിസത്തിന്‌ 
നല്ലകാലം



തിരുവനന്തപുരം കോവിഡിനെ അതിജീവിച്ച് വിനോദസഞ്ചാരമേഖലയിലുണ്ടായ വമ്പൻ മുന്നേറ്റം വ്യക്തമാക്കി നയപ്രഖ്യാപനം. കൂടുതൽ നിക്ഷേപം ആകർഷിക്കാൻ പദ്ധതികൾ നടപ്പാക്കും. വിനോദസഞ്ചാരമേഖലയെ വ്യവസായമായി പരിഗണിച്ച്‌ ഇളവ്‌ ലഭ്യമാക്കും. കേരളത്തിന്റെ പ്രാദേശിക സാമ്പത്തിക പുരോഗതികൂടി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനം ഉത്തരവാദിത്വ ടൂറിസത്തിന്റെ  നേതൃത്വത്തിൽ നടപ്പാക്കും. ഇതിന്റെ ഭാ​ഗമായാണ് ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി രൂപീകരിക്കുന്നത്‌. അന്താരാഷ്ട്രതലത്തിൽ കേരള ടൂറിസം സ്ഥിരമായി അംഗീകരിക്കപ്പെടുന്നുണ്ടെന്നും പ്രസം​ഗത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News