കൊല്ലത്ത് ടോള്‍ പ്ലാസ ജീവനക്കാരന് ക്രൂര മര്‍ദ്ദനം



കൊല്ലം> കൊല്ലത്ത് ടോള്‍ പ്ലാസ ജീവനക്കാരന് കാര്‍ യാത്രികരില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റു. കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലാണ് സംഭവം നടന്നത്. കുരീപ്പുഴ സ്വദേശി അരുണിനാണ് മര്‍ദ്ദനമേറ്റത്. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നുപോകുന്നത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമേറ്റതെന്നാണ് വിവരം. അക്രമികള്‍ അരുണിനെ കാറില്‍ പിടിച്ചു വലിച്ചു ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി. അക്രമത്തെ തുടര്‍ന്ന് അരുണിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. KL 26 F 9397 എന്ന നമ്പറിലുള്ള കാറില്‍ എത്തിയവരാണ് അക്രമം നടത്തിയത്   Read on deshabhimani.com

Related News