പാറശാലയിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച്‌ മൂന്ന്‌ വയസ്സുകാരി മരിച്ചു; മാതാപിതാക്കൾക്ക്‌ ഗുരുതര പരിക്ക്‌



തിരുവനന്തപുരം > പാറശാലയിൽ അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി ബൈക്കിലിടിച്ച്‌ മൂന്ന്‌ വയസ്സുകാരി മരിച്ചു. കളിയിക്കാവിള സ്വദേശികളായ യഹോവ പോൾ രാജിന്റെയും അശ്വതിയുടെയും മകൾ ഋതികയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ടിപ്പർ ലോറി ഡ്രൈവർ മദ്യ ലഹരിയിലായിരുന്നു എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റു ഗുരുതരാവസ്ഥയിലുള്ള അശ്വതി ഗർഭിണിയാണെന്ന് ഡോക്‌ടർമാർ പറഞ്ഞു. ടിപ്പർ ഡ്രൈവർ അശ്രദ്ധമായാണ് വാഹനമോടിച്ചതെന്നും ബൈക്ക് യാത്രികർക്ക് നേരെ ടിപ്പർ ഇടിച്ചുകയറുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.   Read on deshabhimani.com

Related News