ഇടമലയാറിൽ ജീപ്പിനുനേരെ കടുവയുടെ ആക്രമണം; യാത്രികരും നാട്ടുകാരും ജാഗ്രത പാലിക്കാൻ നിർദേശം

പ്രതീകാത്മക ചിത്രം


കോതമംഗലം > ഇടമലയാറിൽനിന്ന് താളുംകണ്ടം ആദിവാസിക്കുടിയിലേക്ക് യാത്രക്കാരുമായി പോയ ജീപ്പിനുനേരെ കടുവയുടെ ആക്രമണം. ഇടമലയാർ ജലവൈദ്യുത പദ്ധതി പ്രദേശത്തെ ചക്കിമേട് ഗേറ്റിനുസമീപത്താണ് സംഭവം. ജീപ്പിലുള്ളവർ ഒച്ചവയ്‌ക്കുകയും ഡ്രൈവർ നിർത്താതെ ഹോൺ മുഴക്കുകയും ചെയ്‌തതോടെ കടുവ പിൻവാങ്ങി.  ആക്രമണത്തിൽ ജീപ്പിന്റെ പടുത കീറി. തുണ്ടം ഫോറസ്റ്റ്റേഞ്ചിലെ വനപാലകർ  സ്ഥലം പരിശോധിച്ചു. കടുവ സമീപപ്രദേശത്ത്‌ ഉണ്ടെന്ന്‌ വനപാലകർ സ്ഥിരീകരിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രത്തിലേക്കിറങ്ങാൻ സാധ്യതയുള്ളതിനാൽ യാത്രികരും നാട്ടുകാരും ജാഗ്രത പാലിക്കണമെന്ന്‌ വനപാലകർ അറിയിച്ചു. Read on deshabhimani.com

Related News