എനിക്ക് ആർഎസ്എസ് പ്രവർത്തകരോട് ശത്രുതയില്ല. എന്നാൽ, അവരോട്‌ വിരോധമുണ്ട് : തുഷാർ ഗാന്ധി

photo credit Biswarup Ganguly


എനിക്ക് ആർഎസ്എസ് പ്രവർത്തകരോട് ശത്രുതയില്ല. എന്നാൽ, അവരോട്‌ വിരോധമുണ്ട്. ആർഎസ്‌എസിന്റെ ആശയം നമ്മുടെ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. മറ്റുളള ചില സംഘടനകളും അത് ചെയ്തിട്ടില്ലെന്ന് ഞാൻ പറയുന്നില്ല. അത്തരക്കാരെയും ഞങ്ങൾ എതിർക്കുന്നു. ഇവരോടെല്ലാം നാം പ്രതിഷേധിക്കണം; അല്ലാത്തപക്ഷം ഗാന്ധിയന്മാരാണെന്ന് വിളി കേൾക്കാൻ നമുക്ക്‌ അർഹതയില്ല. ജനാധിപത്യം സംരക്ഷിക്കുക എന്ന കടമ ഗാന്ധിയന്മാർ നിർവഹിക്കണം. ആളുകൾ വരും പോകും. എന്നെ ചിഹ്നങ്ങൾ ഭയപ്പെടുത്തുന്നില്ല, കാരണം നാം ജനാധിപത്യശക്തിയാണ്. മുമ്പ്‌‌ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഏകാധിപതിയെ പോലെ പെരുമാറിയപ്പോൾ നാം അവരെ വീട്ടിലേക്ക് പറഞ്ഞയച്ചു. ജനങ്ങളുടെ ആ ശക്തി ഇതുവരെ ഇല്ലാതായിട്ടില്ല. അതിനായി നാം കരുത്തരാകേണ്ടതുണ്ട്.‌   Read on deshabhimani.com

Related News