തൃശൂരിൽ ഓടുന്നതിനിടയിൽ ട്രെയിനിന്റെ ബോഗി വേർപെട്ടു



തൃശൂർ > വടൂക്കരയിൽ ഓടുന്നതിനിടയിൽ ട്രെയിനിന്റെ ബോഗി വേർപെട്ടു. സമീപവാസികൾ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ഇരുമ്പനത്തുനിന്ന് വരുന്ന ഗുഡ്സ്ട്രെ യിനിന്റെ അഞ്ച്‌ ബോഗികളാണ് വ്യാഴം രാത്രി 10.30 ഓടെ വേർപെട്ടത്. റെയിൽവേ അധികൃതരെത്തി ബോഗികൾ യോജിപ്പിച്ച് വണ്ടി യാത്ര തുടർന്നു.   Read on deshabhimani.com

Related News