തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചക്ക് ഒരുമണിക്ക്



തൃശൂർ> മഴമൂലം രണ്ട് തവണ മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചക്ക് ഒരു മണിക്ക് നടത്തുമെന്ന് റവന്യൂമന്ത്രി കെ രാജൻ അറിയിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടത്തിനോട് അനുമതി തേടിയിരുന്നു. വെള്ളിയാഴ്ച കാലാവസ്ഥ അനുകൂലമാകുകയാണെങ്കിൽ വെടിക്കെട്ട് നടത്തുമെന്നാണ് ജില്ലാ കളക്ടർ അറിയിച്ചത്. പകല്‍ മഴ മാറി നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വങ്ങള്‍. തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഈ മാസം 11ന് പുലര്‍ച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മഴ മൂലം രണ്ടു തവണ മാറ്റിവെക്കുകയായിരുന്നു. വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന തേക്കിന്‍കാട് മൈതാനത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കരിമരുന്ന് പൂര്‍ണമായും പൊട്ടിച്ച് തീര്‍ക്കുക എന്നതാണ് പ്രായോഗികമായി ചെയ്യാന്‍ കഴിയുക. Read on deshabhimani.com

Related News