യുവതിയും രണ്ട് പിഞ്ചുമക്കളും വീടിന്റെ ബാൽക്കണിയിൽ കത്തിക്കരിഞ്ഞ നിലയിൽ



തൃശ്ശൂർ> എരുമപ്പെട്ടി പന്നിത്തടത്ത് യുവതിയെയും രണ്ട് പിഞ്ചുമക്കളെയും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പന്നിത്തടം ചിറമനേങ്ങാട് കാവില വളപ്പിൽ വീട്ടിൽ ഹാരിസിന്റെ ഭാര്യ സഫീന(28) മക്കളായ അജുവ (മൂന്ന്) അമൻ (ഒന്നര) എന്നിവരെയാണ് ഇരുനില വീടിന്റെ ബാൽക്കണിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സഫീനയുടെ ഭർത്താവ് ഹാരിസ് വിദേശത്താണ്. ആറുമാസം മുമ്പാണ് ഇദ്ദേഹം നാട്ടിലെത്തി മടങ്ങിയത്. ദമ്പതിമാർക്ക് മൂന്ന് മക്കളാണുള്ളത്. ഹാരിസിന്റെ വിദേശത്തുള്ള സഹോദരന്റെ കുടുംബവും ഇവിടെ താമസിക്കുന്നുണ്ടെങ്കിലും സഫീനയും മൂന്നുമക്കളും ഹാരിസിന്റെ മാതാവും മാത്രമാണ് കഴിഞ്ഞദിവസം വീട്ടിലുണ്ടായിരുന്നത്. Read on deshabhimani.com

Related News