"ഇത്‌ ഇന്ന്‌ അവസാനിപ്പിച്ചുകൊള്ളണം'; കോൺഗ്രസിലെ തർക്കത്തിനു മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വി ഡി സതീശൻ



കൊച്ചി > സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനെതുടർന്ന്‌ കോൺഗ്രസിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിന്‌ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. കോൺഗ്രസ്‌ നേതാക്കളുടെ പിന്നാലെ മൈക്കും പിടിച്ചു നടന്ന്‌ പ്രതികരണമെടുത്തുകൊടുക്കുകയാണെന്നും അത്‌ ഇന്നു അവസാനിപ്പിച്ചുകൊള്ളണമെന്നും വി ഡി സതീശൻ മാധ്യമങ്ങളോടു പറഞ്ഞു. രാവിലെ കോലും കൊണ്ട്‌ തോപ്പുംപടിയിലെ ഒരു വീട്ടിൽപോയി പ്രതികരണം എടുത്തിട്ട്‌ ഞങ്ങളോട്‌ പ്രതികരണം മേടിക്കുന്നതും അവസാനിപ്പിച്ച്‌ കൊള്ളണമെന്നും സതീശൻ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ  ഭീഷണിപ്പെടുത്തി.  കെ വി തോമസിന്റെ പ്രതികരണം മാധ്യമങ്ങൾ കൊടുക്കുന്നതിൽ അരിശംപൂണ്ടാണ്‌ സതീശൻ ഇതു പറഞ്ഞത്‌. സ്ഥാനാർഥി നിർണയത്തിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം മാധ്യമങ്ങൾ ചോദിച്ചതുകൊണ്ടാണെന്നും അത്‌ ദീപ്‌തിയുടെ  വിശ്വാസ്യതയാണു തകർത്തതെന്നും സതീശൻ പറഞ്ഞു. എൽഡിഎഫ്‌ സ്ഥാനാർഥി നിർണയം വൈകുന്നതിന്റെ വാർത്തകളിൽ സസ്‌പെൻസ്‌ എന്ന്‌ കൊടുത്തതുകൊണ്ടാണ്‌ മാധ്യമങ്ങളോട്‌ ഇത്രയും പറയേണ്ടി വന്നതെന്നും സതീശൻ പറഞ്ഞു. Read on deshabhimani.com

Related News