ജോ ജോസഫ് സഭയുടെ പ്രതിനിധി തന്നെ, നിയമസഭയുടെ പ്രതിനിധി: മുഖ്യമന്ത്രി



കൊച്ചി > ജോ ജോസഫ് സഭയുടെ പ്രതിനിധി തന്നെയാണെന്നും, തൃക്കാക്കര തെരഞ്ഞെടുത്തയക്കുന്ന നിയമസഭയുടെ പ്രതിനിധിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിൻ്റെ വികസനം പൂർത്തിയാക്കാൻ ജോ ജോസഫിനെ ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃക്കാക്കരയിൽ എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് കണ്‍വൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപതെരഞ്ഞെടുപ്പ് എൽഡിഎഫിന് അസുലഭ അവസരമാണ്‌. കേരളം ഒന്നാകെ ആഗ്രഹിക്കുന്ന പോലെ എല്‍ഡിഎഫിന്റെ 99 സീറ്റുകള്‍ തൃക്കാക്കര തിരഞ്ഞെടുപ്പോടെ 100 - ലേക്ക് എത്തും. കഴിഞ്ഞ തവണ പറ്റിയ അബദ്ധം തിരുത്താനുള്ള അവസരമാണ് തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദീര്‍ഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള കെ വി തോമസ് വികസന പക്ഷത്ത് നില്‍ക്കുന്നതുകൊണ്ടാണ് വേദിയിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയമായി എവിടെനിന്നാലും വികസനത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ വേദിയിലേക്കെത്തിയ കെ വി തോമസിനെ എല്‍ഡിഎഫ്. കണ്‍വീനര്‍ ഇ പി ജയരാജന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. Read on deshabhimani.com

Related News