തൃക്കാക്കരയിൽ ഡോ. ജോ ജോസഫ്‌ എൽഡിഎഫ്‌ സ്ഥാനാർഥി



കൊച്ചി > തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഡോ ജോ ജോസഫ് (43) എൽഡിഎഫ്‌ സ്ഥാനാർഥി. വാഴക്കാല സ്വദേശിയായ ജോ ജോസഫ് ലിസി ആശുപത്രിയിലെ ഹൃദ്രോ​ഗ വി​​ദ​ഗ്‌ധനാണ്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. പൂഞ്ഞാര്‍ കളപ്പുര‌യ്‌‌ക്ക‌ന്‍ കുടുംബാംഗമാണ് ഡോ ജോ ജോസഫ്. കെഎസ്ഇബി ജീവനക്കാരായിരുന്ന പരേതരായ കെ വി ജോസഫിന്റേയും ഏലിക്കുട്ടിയുടേയും മകനായി 1978 ഒക്ടോബര്‍ 30ന് ചങ്ങനാശ്ശേരിയിലാണ് ജനനം. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയ ഡോക്‌ട‌ര്‍ ജോ ജോസഫ്, കട്ടക്ക് എസ്‌സിബി മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എംഡിയും ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാര്‍ഡിയോളജിയില്‍ ഡിഎമ്മും നേടി. എറണാകുളം ലിസി ആശുപത്രിയിൽ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കല്‍ ശസ്‌ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി. സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ്. ഹൃദയപൂര്‍വ്വം ഡോക്‌ടര്‍ എന്ന പുസ്‌തകത്തിന്റെ രചിയിതാവാണ്. തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സെക്യാട്രിസ്റ്റായ ഡോക്‌ടര്‍ ദയാ പാസ്‌കലാണ് ഭാര്യ. കളമശേരി രാജഗിരി പബ്ലിക് സ്‌‌കൂളിലെ പത്താം ക്ലാസ്സുകാരി കുമാരി ജോ ആന്‍ ലിസ് ജോ, ആറാം ക്ലാസ്സുകാരി കുമാരി ജിയന്ന എന്നിവരാണ് മക്കള്‍.   Read on deshabhimani.com

Related News