ഉപതെരഞ്ഞെടുപ്പ്; 31ന് തൃക്കാക്കരയിൽ പൊതു അവധി



തിരുവനന്തപുരം > തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ദിവസമായ 31ന്‌ മണ്ഡലത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, അർധസർക്കാർ സ്ഥാപനം, വിദ്യാഭ്യാസ സ്ഥാപനം, നെഗോഷ്യബിൾഇൻസ്‌ട്രുമെന്റേഷൻആക്‌ടിന്റെ പരിധിയിൽ വരുന്ന വാണിജ്യ സ്ഥാപനം തുടങ്ങിയവയ്‌ക്ക്‌ അവധി ബാധകമാണ്‌. സ്വകാര്യ സ്ഥാപനം, സ്വകാര്യ വ്യവസായ കേന്ദ്രം, ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ പരിധിയിൽ വരുന്ന മറ്റു സ്വകാര്യ സ്ഥാപനം എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഈ ദിവസം ശമ്പളത്തോടെയുള്ള അവധി അനുവദിക്കണം. ഇതിനുള്ള നടപടി സ്വീകരിക്കാൻ ലേബർകമീഷണർക്ക്‌ സർക്കാർ നിർദേശം നൽകി. തൃക്കാക്കരയിലെ സമ്മതിദായകരായ മണ്ഡലത്തിനുപുറത്ത്‌ ജോലി ചെയ്യുന്നവർക്കും ശമ്പളത്തോടെയുള്ള അവധി ബാധകമായിരിക്കും.   Read on deshabhimani.com

Related News