നൂറിനു നിറം ചാർത്താൻ എബിയും സംഘവും



തൃക്കാക്കര കമ്യൂണിസ്റ്റുപാർടി പിറവികൊണ്ട തലശേരിയിലെ പാറപ്പുറത്തുനിന്ന്‌ ഒരുസംഘം ചിത്രകാരന്മാർ "നൂറിനു നിറം ചാർത്താൻ' തൃക്കാക്കരയിലെത്തി. പിണറായി സർക്കാരിനെ നൂറിന്റെ നിറവിലെത്തിക്കാൻ വോട്ടവകാശം വിനിയോഗിക്കുന്ന തൃക്കാക്കരയിലെ ജനഹിതത്തിന് സമർപ്പിക്കാനുള്ള ചിത്രങ്ങളുമായാണ്‌ എബി എൻ ജോസഫും സംഘവും എത്തിയത്‌. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന് എബിയും സംഘവും ചിത്രങ്ങൾ കൈമാറി. ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കിതപ്പോടെ ഓടുന്ന ഡോ. ജോ, കേരളം നമ്പർ വൺ, ചെഗുവേര, വികസന വൈവിധ്യം, ധീരൻ ധീരജ്, കെ റെയിൽ ദ സിൽവർ ഫ്യൂച്ചർ എന്നിങ്ങനെയുള്ള ചിത്രങ്ങളാണ് കൈമാറിയത്. സെൽവൻ മേലൂർ, ബി ടി കെ അശോക്, രാകേഷ് പുന്നുൽ, വിപിൻ ദാസ്, സുരേഷ് പാനൂർ, രവണ, കെ സുരേന്ദ്രൻ, രാഗം സുനിൽ, നിഖിൽ, ശ്രീജേഷ് ഗോപി, ശ്രീല എന്നിവരുടെ സംഘമാണ്‌ ചിത്രങ്ങൾ വരച്ചത്‌. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി ബി ദേവദർശനൻ, കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കാരായി രാജൻ, ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എച്ച് സലാം എംഎൽഎ, സി എൻ അപ്പുക്കുട്ടൻ, കെ ടി എൽദോ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News