സെഞ്ചുറി തികയ്‌ക്കാൻ 
ഗ്രാൻഡ്‌ മാസ്‌റ്ററുടെ ‘റെഡ്‌ ഹാർട്ട്‌ ’



കൊച്ചി എൽഡിഎഫിന്റെ സെഞ്ചുറിയിലേക്കുള്ള ചോദ്യങ്ങൾ രസകരമായി അവതരിപ്പിച്ച ഗ്രാൻഡ്‌ മാസ്റ്റർ ജി എസ്‌ പ്രദീപിന്റെ ‘റെഡ്‌ ഹാർട്ട്‌’ പരിപാടി കാണികൾക്ക്‌ നവ്യാനുഭവമായി. ഹാസ്യത്തിൽ പൊതിഞ്ഞ ചോദ്യോത്തരങ്ങളിലൂടെയാണ്‌ സമകാലിക രാഷ്‌ട്രീയം അവതരിപ്പിച്ചത്‌. പാലാരിവട്ടം ബൈപാസ്‌ ജങ്‌ഷനിലെ വേദിയിൽ നടന്ന പരിപാടിയിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. ‘‘ഇ കെ നായനാർ ദിനം എന്ന്‌’’ എന്നതായിരുന്നു ആദ്യത്തെ ചോദ്യം. ഇതിന്‌ ഉത്തരം നൽകിയ ടെൻസൺ എന്ന കേൾവിക്കാരനിൽനിന്നാണ്‌ പരിപാടി ആരംഭിച്ചത്‌. ഒന്നുമുതൽ 20 വരെയുള്ള അക്കങ്ങളിൽനിന്ന്‌ ഇഷ്‌ടമുള്ള നമ്പർ തെരഞ്ഞെടുക്കാൻ ഗ്രാൻഡ്‌ മാസ്‌റ്റർ ആവശ്യപ്പെട്ടു. ഈ നമ്പർ ഉള്ള പെട്ടി തുറക്കുമ്പോൾ അതിൽ എഴുതിയിരിക്കുന്ന വാക്കുകളിൽനിന്നാണ്‌ തമാശയിൽ പൊതിഞ്ഞ രാഷ്‌ട്രീയം ജി എസ്‌ പ്രദീപ്‌ അവതരിപ്പിച്ചത്‌. ‘അടുക്കള’ എന്നാണ്‌ വാക്കെങ്കിൽ ചോദ്യം പാചകവാതക വിലവർധനപോലുള്ള വിഷയങ്ങളെ കേന്ദ്രീകരിച്ചാവും. കേരളത്തിന്റെ വികസനക്കുതിപ്പിന്‌ നിർണായകമാവുന്ന കെ–-റെയിൽ ഉൾപ്പെടെയുള്ളവ പരിപാടിയിൽ വിഷയങ്ങളായി. സിപിഐ എം സംസ്ഥാന സമിതി അംഗം എസ്‌ സതീഷ്‌, ശോഭന ജോർജ്‌, സംവിധായകൻ കമൽ എന്നിവർ പരിപാടിയിൽ പങ്കാളികളായി. Read on deshabhimani.com

Related News