തൃക്കാക്കരയിൽ ചിത്രം തെളിഞ്ഞു; 8 സ്ഥാനാർഥികൾ, 5 സ്വതന്ത്രർ

എൽഡിഎഫ് സ്ഥാനാർത്ഥി ഡോ ജോ ജോസഫ് പ്രചാരണത്തിൽ


കൊച്ചി> തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എട്ട് സ്ഥാനാർത്ഥികൾ. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള തിങ്കളാഴ്ച വൈകുന്നേരത്തോടെ അവസാനിച്ചു. അഞ്ച് സ്വതന്ത്രർ ഉൾപ്പടെ എട്ട് പേരാണ് മത്സര രം​ഗത്തുള്ളത്. എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്, യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്, ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ എന്നിവർക്ക് പുറമെ അനിൽ നായർ, ജോമോൻ ജോസഫ്, സി പി ദിലീപ് കുമാർ, ബോസ്‌കോ കളമശ്ശേരി, മന്മഥൻ എന്നീ അഞ്ച് സ്വതന്ത്രരുമാണ് മത്സരിക്കുന്നത്.   Read on deshabhimani.com

Related News