വികസനം ചര്‍ച്ചയാകും; 
100 സീറ്റ്‌ തികയ്ക്കും: 
മന്ത്രി പി രാജീവ്‌



കൊച്ചി സംസ്ഥാന സർക്കാരിന്റെ വികസനകാഴ്ചപ്പാട് ചർച്ചയാകുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ 100 സീറ്റ്‌ തികയ്ക്കുമെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. തെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം വിജയിക്കാൻ കഴിഞ്ഞാൽ തൃക്കാക്കരയ്ക്ക്‌ വലിയ കുതിച്ചുചാട്ടമുണ്ടാകും. നാലുവർഷം പാഴാക്കേണ്ടതില്ല എന്നാകും വോട്ടർമാർ ചിന്തിക്കുക. സിൽവർലൈൻ ഉൾപ്പെടെ ചർച്ച ചെയ്യുന്നത് നല്ലകാര്യമാണ്‌. വികസനത്തിനൊപ്പം നിൽക്കുന്നവരെ എൽഡിഎഫ് കൂടെക്കൂട്ടുമെന്നും-  മന്ത്രി വാർത്താലേഖകരോടു പറഞ്ഞു. കേരളവിരുദ്ധ മുന്നണി രൂപീകരിച്ച്‌ പ്രവർത്തിക്കുന്ന ബിജെപി–കോൺഗ്രസ്  നിലപാട് തെരഞ്ഞെടുപ്പിൽ ചർച്ചയാകും. കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്‌ അനുമതി വൈകുകയാണ്‌. അതിനെതിരെ ചെറുവിരലനക്കാൻ കോൺഗ്രസ്, ബിജെപി എംപിമാർ തയ്യാറല്ല.  മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗം കേരളത്തിൽ വന്ന് സിൽവർലൈൻ പദ്ധതിക്കെതിരെ വീടുകൾ കയറി പ്രചാരണം നടത്തുന്നു. എന്നാൽ, കോൺഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിൽ അദ്ദേഹം ചുണ്ടനക്കുന്നില്ല. മഹാരാഷ്ട്രയിൽ ഒരു മാനദണ്ഡവും പാലിക്കാതെ അതിവേഗ ട്രെയിൻ പദ്ധതി നടപ്പാക്കുന്നു. എന്നാൽ, ഇതൊന്നും കേരളത്തിൽ പാടില്ലെന്ന് ഇരുകൂട്ടരും വാദിക്കുന്നു. ഇന്നത്തെ സാഹചര്യവും വികസന കാഴ്ചപ്പാടും മുൻനിർത്തി ജനങ്ങൾ എൽഡിഎഫിനൊപ്പം അണിചേരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News