തൃക്കാക്കര നഗരസഭാ അധ്യക്ഷയുടെ മകൻ ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചു



തൃക്കാക്കര> നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പന്റെ മകൻ തുരുത്തേപ്പറമ്പിൽ ജിതേഷ് തങ്കപ്പൻ (28) മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നു. തിങ്കൾ പുലർച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വകാര്യ കൺസ്ട്രക്‌ഷൻ കമ്പനിയിൽ സൂപ്പർവൈസറും യൂത്ത് കോൺഗ്രസ് തൃക്കാക്കര മണ്ഡലം സെക്രട്ടറിയുമായിരുന്നു. സംസ്‌കാരം നടത്തി. അച്ഛൻ: തങ്കപ്പൻ. ഭാര്യ: അനഘ. സഹോദരി: ശ്രുതി. തൃക്കാക്കരയിലെ എൽഡിഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫും വിവിധ രാഷ്‌ട്രീയപാർടി നേതാക്കളും വീട്ടിലെത്തി അനുശോചനം അറിയിച്ചു. Read on deshabhimani.com

Related News