കെ വി തോമസ്‌ എൽഡിഎഫിനൊപ്പം പ്രചരണത്തിന്‌ വരുന്നത്‌ സന്തോഷകരം: ഇ പി ജയരാജൻ



കൊച്ചി> തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ കെ വി തോമസ്‌ എത്തുന്നത്‌ വളരെ സന്തോഷകരമാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ . വികസന വിഷയങ്ങളിൽ  കോൺഗ്രസിന്റെ നിലപാട്‌ തെറ്റാണ്‌. ആ ബോധ്യത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ കെ വി തോമസ്‌ എൽഡിഎഫിനൊപ്പം നിൽക്കാൻ തീരുമാനിച്ചതെന്നും ഇ പി പറഞ്ഞു. തങ്ങളാർക്കും ഒന്നും വാഗ്ദാനം നൽകിയിട്ടില്ല. എന്തെങ്കിലും വാഗ്ദാനം നൽകി സ്വീകരിക്കേണ്ട ആളല്ല കെ വി തോമസ്. കോൺഗ്രസ് നേതൃത്വം വികസന വിരോധികളായി മാറി. ഉന്നത നേതാക്കൾക്കു പോലും കോൺഗ്രസിനകത്ത് രക്ഷയില്ലാത്ത സ്ഥിതിയാണ്‌. രമേശ് ചെന്നിത്തലയ്ക്കും നാളെ ഇതേ ഗതിയുണ്ടാകാം. പരാജയ ഭീതിയുള്ളവർ എത്‌ വേഷവും കെട്ടും. അതിന്റെ ഭാഗമായാണ്‌ യുഡിഎഫ്‌ അപരസ്‌ഥാനാർഥിയെ തേടി നടക്കുന്നത്‌. വർഗീയ ശക്‌തികളുമായി കൂട്ടുകൂടാൻ മടിയില്ലാത്തവരാണ്‌ യുഡിഎഫ്‌ എന്നും ഇ പി ജയരാജൻ പറഞ്ഞു. എസ് ഡി പി ഐയുമായുള്ള കോൺഗ്രസ് നേതാവിൻ്റെ രഹസ്യ കൂടിക്കാഴ്ചയും അതിന്റെ ഭാഗമാണ്‌. തൃക്കാക്കരയിൽ  ഇടത് സ്ഥാനാർഥി ഡോ ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് രാവിലെ കെ വി തോമസ് വ്യക്‌തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കുമെന്നും കെ വി തോമസ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസ്‌ പുറത്താക്കുമെങ്കിൽ പുറത്താക്കട്ടെ. ഈ തെരഞ്ഞെടുപ്പ് വികസനത്തിൻ്റെ തെരഞ്ഞെടുപ്പാണ്‌.  വികസനത്തിൽ നിന്ന് ഇനി കേരളത്തിന് പിന്നോട്ട് പോകാനാകില്ല.  2018 മുതൽ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്‌. കോൺഗ്രസ് ഒരു സംഘടന മാത്രമല്ല, അതൊരു കാഴ്ചപ്പാട് കൂടിയാണെന്നും കെ വി തോമസ് വ്യക്തമാക്കി.   തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെ വി തോമസ്. തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ഡോ ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെ വി തോമസ് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കുമെന്നും കെ വി തോമസ് വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പ് വികസനത്തിൻ്റെ തെരഞ്ഞെടുപ്പാണെന്നും വികസനത്തിൽ നിന്ന് ഇനി കേരളത്തിന് പിന്നോട്ട് പോകാനാകില്ലായെന്നും കെ വി തോമസ് പറഞ്ഞു. 2018 മുതൽ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഒരു സംഘട മാത്രമല്ല, അതൊരു കാഴ്ചപ്പാട് കൂടിയാണെന്നും താൻ കോൺഗ്രസുകാരനായി തന്നെ തുടരുമെന്നും കെ വി തോമസ് വ്യക്തമാക്കി. Read more: https://www.deshabhimani.com/news/kerala/will-campaign-for-ldf-candidate-announced-kv-thomas/1019008 Read on deshabhimani.com

Related News