കേരളം മാറ്റത്തിന്റെ പുതിയ പാത സൃഷ്ടിക്കും: മന്ത്രി തോമസ്‌ ഐസക്‌



കൊച്ചി നാടിന്റെ മുഖച്ഛായ മാറ്റുന്ന വികസനമാണ്‌ വരുന്ന മൂന്നു വർഷത്തിനുള്ളിൽ കേരളത്തിൽ നടപ്പാക്കാൻ പോകുന്നതെന്ന്‌ ‌മന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. കേരളം മാറ്റത്തിന്റെ പുതിയ പാതകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെസിബിസി അൽമായ കമീഷൻ സംഘടിപ്പിച്ച കേരള പഠനശിബിരത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.  മാറ്റങ്ങൾ ഇനിയും വരേണ്ടതുണ്ട്. വ്യവസായങ്ങൾ വളർന്നു. ആതുരസേവന രംഗത്ത് ഉയർച്ചയുണ്ടായി. നിക്ഷേപകർക്ക് കേരളത്തിലേക്ക് വഴിയൊരുക്കി. സാമ്പത്തികവളർച്ചയിൽ ഉൾപ്പെടെ ഇനിയും മാറ്റംകൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. പാലാരിവട്ടം പിഒസിയിൽ ദ്വിദിന പഠനശിബിരം കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്തു. കെസിബിസി വനിതാ കമീഷൻ ചെയർമാൻ ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരി അധ്യക്ഷനായി. മോൻസ്‌ ജോസഫ്‌ എംഎൽഎ, സ്റ്റീഫൻ ജോർജ്‌, പി കെ ജോസഫ്‌, റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി, ഫാ. ജേക്കബ്‌ ജി പാലയ്ക്കാപ്പിള്ളി എന്നിവർ സംസാരിച്ചു. ഞായറാഴ്ച പഠനശിബിരത്തിന്റെ സമാപന സമ്മേളനം മന്ത്രി കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com

Related News