കോവിഡ്‌ പ്രതിരോധം: പണമില്ലാത്ത അവസ്ഥയി‌‌ല്ല: ഐസക്‌



തിരുവനന്തപുരം> കോവിഡ്‌ പ്രതിരോധ പ്രവർത്തനത്തിന്‌ പണമില്ലാത്ത അവസ്ഥ കേരളത്തിലില്ലെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. തദ്ദേഭരണ സ്ഥാപനങ്ങൾക്ക്‌ കഴിഞ്ഞ ദിവസം സർക്കാർ അനുവദിച്ച 1686 കോടി രൂപ ഇതിനായി ചെലവഴിക്കാം. തിങ്കളാഴ്‌ച രണ്ടാംഗഡു തദ്ദേശഭരണസ്ഥാപന സെക്രട്ടറിമാരുടെ അക്കൗണ്ടിൽ എത്തും. ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്തുകൾക്കും തുക നൽകാം. പദ്ധതി, പദ്ധതിയിതര വിഹിതവും മെയിന്റനൻസ്‌ ഗ്രാന്റും കോവിഡ്‌ പ്രതിരോധത്തിനും വിനിയോഗിക്കാം. 50 കിടക്കയുള്ള കോവിഡ്‌ പ്രഥമകേന്ദ്രങ്ങൾക്ക്‌ 25 ലക്ഷം രൂപയും 100 എണ്ണമുള്ളിടത്ത്‌ 60 ലക്ഷം രൂപവരെയും ചെലവഴിക്കാം. പദ്ധതി എഴുതി അനുമതിയായാൽ നിർവഹണ ഉദ്യോഗസ്ഥന്റെ ട്രഷറി അക്കൗണ്ടിലേക്ക്‌ തുക നൽകും. പദ്ധതികൾ പിന്നീട്‌ ജില്ലാ ആസൂത്രണ സമിതിയുടെ സാധൂകരണത്തിന്‌ നൽകിയാൽ മതിയാകും. Read on deshabhimani.com

Related News