പോപ്പുലർഫ്രണ്ടുകാരെ മുസ്ലിംലീഗിലേക്ക്‌ ക്ഷണിച്ച് കെ എം ഷാജി; തെറ്റായ സന്ദേശമെന്ന് തോമസ് ഐസക്‌



കോഴിക്കോട്‌> പോപ്പുലർഫ്രണ്ട്‌ പ്രവർത്തകരെ മുസ്ലിംലീഗിലേക്ക്‌ ക്ഷണിച്ച കെ എം ഷാജിയുടെ പ്രസംഗം തെറ്റായ സന്ദേശം നൽകുമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ്‌ ഐസക്‌. മതത്തെ ആസ്‌പദമാക്കിയുള്ള രാഷ്‌ട്ര സങ്കൽപ്പം അത്യന്തം അപകടകരമാണ്‌. അത്‌ നേടുന്നതിന്‌ തീവ്രവാദ മാർഗം ഉപേക്ഷിക്കണമെന്നാണ്‌ പറയേണ്ടത്‌. ഇത്തരം പ്രസ്ഥാനങ്ങളിൽ ഉൾപ്പെട്ടവരെ ഒറ്റപ്പെടുത്താനും  നിലപാട്‌ തിരുത്താനും ആവശ്യമായ പ്രവർത്തനമാണ്‌ നടത്തേണ്ടത്‌. രാജ്യത്തെ ഏറ്റവും വലിയ മതഭീകര സംഘടന ആർഎസ്‌എസ്‌ ആണ്‌. അവരോടും ഇതേ നിലപാടാണ്‌ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സി എച്ച്‌ മുഹമ്മദ്‌ കോയ അനുസ്‌മരണത്തിൽ സംസാരിക്കവെയാണ് കെ എം ഷാജി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ലീ​ഗിലെയ്ക്ക് ക്ഷണിച്ചത്. പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചവരുമായി ആശയ വിനിമയ സാധ്യതകൾ തുറന്നിടണം. കാസർക്കോട്‌ മുതൽ തിരുവനന്തപുരം വരെ അവരോട്‌ ചേർന്നു നിൽക്കുന്ന ഒരുപാട്‌ പേരുണ്ട്‌. പലരും ജയിലിലാണ്‌. അവരോട്‌ സംവാദ സാധ്യത തുറന്നിടണം.  ലീഗിന്റെ ദ്‌അവത്ത്‌ അവരിൽ എത്തിക്കണം. അവർ നമ്മുടെ സഹോദരങ്ങളാണ്‌. അവരെ തിരിച്ചുകൊണ്ടുവന്നില്ലെങ്കിൽ തെറ്റ്‌ അവരുടെതേല്ല, നമ്മുടേതാണ്‌ എന്ന്‌ മനസിലാക്കണമെന്നുമാണ് ഷാജി പറഞ്ഞത്.   Read on deshabhimani.com

Related News