തിരുവഞ്ചൂരിനെ വാച്ച് ആൻഡ് വാർഡ്‌ കയ്യേറ്റം ചെയ്‌തെന്ന്‌ സതീശൻ; ഇല്ലെന്ന്‌ തിരുവഞ്ചൂർ



തിരുവനന്തപുരം > നിയമസഭയിൽ ബോധപൂർവം സംഘർഷം സൃഷ്‌ടിക്കുകയും വാച്ച് ആൻഡ് വാർഡുമാരെ ആക്രമിക്കുകയും ചെയ്‌തശേഷം വ്യാജപ്രചരണവുമായി യുഡിഎഫ്. എംഎൽഎമാരെ വാച്ച് ആൻഡ് വാർഡുമാർ കൈയേറ്റം ചെയ്തെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചത്. സഭയിലെ മുതിർന്ന അം​ഗമായ തിരുവഞ്ചൂർ രാധാകൃഷ്‌ണനെ ചീഫ് മാർഷലിന്റെയും ഡെപ്യൂട്ടി ചീഫ് മാർഷലിന്റെയും നേതൃത്വത്തിൽആക്രമിച്ചെന്ന് സതീശൻവാർത്താസമ്മേളനത്തിൽപറഞ്ഞു. എന്നാൽ സതീശൻ പറഞ്ഞത് പച്ചക്കള്ളമാണെന്ന് തിരുവഞ്ചൂരിന്റെ വാദം തന്നെ തെളിയിക്കുന്നു. സതീശന്റെ വാർത്താസമ്മേളനത്തിന് മണിക്കൂറുകൾക്ക് മുൻപായി മാധ്യമപ്രവർത്തകരോട് ഫോണിൽ സംസാരിക്കവെ, തന്നെ ആരും ആക്രമിച്ചിട്ടില്ലെന്ന് തിരുവ‍ഞ്ചൂർ വ്യക്തമാക്കി. യുഡിഎഫ് എംഎൽഎമാരെ തടഞ്ഞുനിർത്തുന്നത് കണ്ട് താൻ അങ്ങോട്ട് ചെന്നെന്നും, പക്ഷേ കൈയേറ്റം ഉണ്ടായെന്ന് തനിക്കൊരു ആക്ഷേപവുമില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു. വിഷയദാരിദ്ര്യവും ബ്രഹ്മപുരത്തെ തീ വേ​ഗത്തിൽ അണച്ചതിന്റെ അസ്വസ്ഥതയും യുഡിഎഫിന്റെ സഭാ പ്രകടനത്തിൽ വ്യക്തമായിരുന്നു. മന്ത്രിമാരുൾപ്പെടെ വ്യക്തിപരമായി അധിക്ഷേപിക്കാനായി പ്രതിപക്ഷ നേതാവിന്റെ പരിശ്രമം. ഇതും വിജയിക്കിതെ വന്നതോടെയാണ് സ്‌പീക്കറുടെ ഓഫീസിനുമുന്നിൽ അക്രമത്തിലേക്ക് കടന്നത്.   Read on deshabhimani.com

Related News