കടുവകൾക്കും പുലികൾക്കും വാക്‌സിൻ നൽകി

കരുതൽ ഡോസ്‌... മൃഗശാലയിലെ വെള്ളക്കടുവയ്‌ക്ക്‌ ഡാർട്ട്‌ ഗൺ ഉപയോഗിച്ച് ബൂസ്റ്റർ ഡോസ് നൽകുന്ന ചീഫ് വെറ്ററിനറി സർജൻ ജേക്കബ് അലക്‌സാണ്ടർ ഫോട്ടോ/ ഷിബിൻ ചെറുകര


 തിരുവനന്തപുരം> മൃഗശാലയിലെ കടുവ, പുലി അടക്കമുള്ളവയ്ക്ക്‌ ഡാർട്ട്‌ ഗൺ (മയക്കുവെടി വയ്ക്കാൻ ഉപയോഗിക്കുന്നത്‌) വഴി ബൂസ്റ്റർ ഡോസ്‌ വാക്‌സിൻ വിതരണം ചെയ്തുതുടങ്ങി. മൃഗശാലയിൽ പൂച്ചകളെ ചത്തനിലയിൽ കണ്ട സാഹചര്യത്തിലാണ്‌ ഇതേ വർഗത്തിൽപ്പെട്ട കടുവയ്ക്കും പുലിക്കും പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസ്‌ നേരത്തേ നൽകാൻ തീരുമാനിച്ചത്‌. ആകെയുള്ള നാല്‌ കടുവകൾക്കും  ആറ്‌ പുലികൾക്കുമാണ്‌ വാക്സിൻ നൽകിയത്‌.   മൃഗശാല ചീഫ് വെറ്ററിനറി സർജൻ ജേക്കബ് അലക്‌സാണ്ടറാണ് ഡാർട്ട്‌ ഗൺ വഴി വാക്സിൻ നൽകുന്നത്‌. ക്ഷയരോഗം ബാധിച്ച മാൻ വർഗത്തിൽപ്പെട്ടവയിൽ കഴിഞ്ഞ ദിവസങ്ങളിൽ മരണം റിപ്പോർട്ട്‌ ചെയ്തിട്ടില്ല.  മുഴുവൻ ജീവനക്കാരുടെയും ക്ഷയരോഗ പരിശോധനയും നെഗറ്റീവാണ്‌. മൃഗശാലയിലെ മുഴുവൻ മൃഗങ്ങൾക്കും പ്രത്യേക കാലയളവിൽ പ്രതിരോധ വാക്സിൻ എടുക്കാറുണ്ട്‌. രോഗസാധ്യത മുൻകൂട്ടിക്കണ്ടാണ്‌ ബൂസ്റ്റർ ഡോസും എടുക്കുന്നത്‌. മൃഗശാലയിൽ ഒരു വെറ്ററിനറി ഡോക്ടറെയും ലൈവ്‌സ്‌റ്റോക്ക്‌ ഇൻസ്‌പെക്ടറെയുംകൂടി നിയമിക്കണമെന്ന്‌ ജീവനക്കാർ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്‌.  മൃഗശാലയുടെ പ്രവർത്തനത്തിന്‌ മാർഗനിർദേശം രൂപീകരിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഉപദേശകസമിതി വെള്ളിയാഴ്ച ഇവിടം സന്ദർശിക്കും. Read on deshabhimani.com

Related News