വിദേശ വനിതയുടെ കൊലപാതകം: അന്വേഷക സംഘത്തിന്‌ പൊലീസ്‌ മേധാവിയുടെ ആദരം



തിരുവനന്തപുരം> ലാത്വിയൻ പൗരയായ വിദേശ വനിത കൊല്ലപ്പെട്ട കേസ് അന്വേഷിച്ച  പ്രത്യേക അന്വേഷക സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ആദരിച്ചു. മൃതദേഹം പോസ്റ്റുമാർട്ടം ചെയ്ത മെഡിക്കൽ കോളേജ് ഫോറൻസിക് മെഡിസിൻ വിഭാഗം പ്രൊഫസറും പോലീസ് സർജനുമായിരുന്ന ഡോ.കെ ശശികല, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻ രാജ് എന്നിവരെയും ആദരിച്ചു. കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരി ലാത്വിയയിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു.      വിജിലൻസ്‌ മേധാവി മനോജ്‌ എബ്രഹാം, ദക്ഷിണ മേഖലാ ഐജി പി പ്രകാശ്‌, സിറ്റി പോലീസ് ഡിസിപി വി അജിത്ത്, സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമീഷണർ ജെ കെ ദിനിൽ എന്നിവരടക്കം 42 പൊലീസുകാരെയും എട്ട്‌ ഫോറൻസിക്‌ ഉദ്യോഗസ്ഥരെയുമാണ്‌  ആദരിച്ചത്‌. ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫീസർമാരായ ഡോ. സുനുകുമാർ, എ ഷഫീക്ക, ബി എസ് ജിജി, കെ പി രമ്യ, സിന്ധുമോൾ, ജിഷ, ഡോ.കെ ആർ നിഷ, ജെ എസ് സുജ എന്നിവരും പ്രശംസാപത്രം ഏറ്റുവാങ്ങി.  Read on deshabhimani.com

Related News